അതേസമയം കേസ് നിയമപരമായി നേരിടുമെന്ന് ദിപ നിശാന്ത് പ്രതികരിച്ചു.ജനാധിപത്യരാജ്യത്ത് അഭിപ്രായസ്വാതന്ത്യമുണ്ട്. വര്‍ഗീയലഹള ഉണ്ടാക്കുന്ന യാതൊന്നും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിട്ടില്ല.പേടിപ്പിച്ച് നിശബ്ദമാക്കാമെന്ന് സംഘ്പരിവാര്‍ ശക്തികള്‍ കരുതേണ്ടെന്നും ഇനിയും കൂടുതല്‍ ഉച്ചത്തില്‍ വിമര്‍ശനവുമായി മുന്നോട്ടുപോകുമെന്ന് ദിപ നിശാന്ത് വ്യക്തമാക്കി. 

തൃശൂര്‍:സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ കലാപം ഉണ്ടാക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തെന്ന പരാതിയില്‍ കേരള വര്‍മ്മ കോളേജ് മലയാളം അദ്ധ്യാപിക ദീപ നിശാന്തിനെതിരെ തൃശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തു. മുളങ്കുന്നത്തുകാവ് സ്വദേശി സുകു സി ആറിൻറെ പരാതിയിലാണ് തൃശൂര് സിജെഎം കോടതി കേസെടുക്കാൻ ഉത്തരവിട്ടത്. കഴിഞ്ഞ ഏപ്രില്‍ നാലിന് കത്വ സംഭവത്തിൻറെ പശ്ചാത്തലത്തില്‍ 31 ശതമാനം ഹിന്ദുമതവിശ്വാസികളെയും വെടിവെച്ചു കൊന്ന് നീതി നടപ്പാക്കണമെന്ന ദീപക്ക് ശങ്കരനാരായണന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ദീപ ഷെയര്‍ ചെയ്തത് ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

ഹിന്ദുമതവിശ്വാസികള്‍ക്കു നേരെയുളള ആക്രമണത്തിനുളള ആഹ്വാനമാണിതെന്നും ഇതിനെതിരെ നടപടി വേണമെന്നുമായിരുന്നു പരാതിക്കാരന്‍റെ വാദം.സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് വെസ്റ്റ് എസ്ഐ അറിയിച്ചു.അതേസമയം കേസ് നിയമപരമായി നേരിടുമെന്ന് ദിപ നിശാന്ത് പ്രതികരിച്ചു.ജനാധിപത്യരാജ്യത്ത് അഭിപ്രായസ്വാതന്ത്യമുണ്ട്. വര്‍ഗീയലഹള ഉണ്ടാക്കുന്ന യാതൊന്നും ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചിട്ടില്ല.പേടിപ്പിച്ച് നിശബ്ദമാക്കാമെന്ന് സംഘ്പരിവാര്‍ ശക്തികള്‍ കരുതേണ്ടെന്നും ഇനിയും കൂടുതല്‍ ഉച്ചത്തില്‍ വിമര്‍ശനവുമായി മുന്നോട്ടുപോകുമെന്ന് ദിപ നിശാന്ത് വ്യക്തമാക്കി.