ആലപ്പുഴ: തുഴവൂരില്‍ ആന ഇടഞ്ഞ സംഭവത്തില്‍ മൂന്ന് പാപ്പാന്‍മാരടക്കം നാലു പേര്‍ക്കെതിരെ കേസ്. ആനയെ അലക്ഷ്യമായി കൊണ്ടു വന്നതിനാണ് കേസെടുത്തിരിക്കുന്നത്. സുരക്ഷ നടപടികള്‍ പാലിക്കാതെ ആനയെ കൊണ്ടുവന്ന വാഹന ഉടമയടക്കെതിരെയും കേസെടുത്തു. എന്നാല്‍ ചതിപ്പില്‍ നിന്നു രക്ഷപെടുത്തിയ ആനയെ ഇതുവരെ മെരുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് വനം വകുപ്പ് അധികൃതര്‍ ആനയുടെ ആരോഗ്യസ്ഥിതി പരിശോധിക്കും.
ഇടഞ്ഞോടിയ ശേഷം ചെളിയില്‍ താഴ്ന്ന ആനയെ 17 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന ആനയാണ് ഇടഞ്ഞോടി ഭീതി വിതച്ചത്. ഇതിനിടെ വീടിന്‍റെ മതിലും ഓട്ടോറിക്ഷയും വിറളിപൂണ്ട ആന തകര്‍ത്തിരുന്നു. ചളിയില്‍ താഴ്ന്ന ആനയെ നാട്ടുകാരുടെയും ഫയര്‍ഫോര്‍സിന്‍റെയും വിശ്രമമില്ലാത്ത പരിശ്രമത്തിലൂടെയാണ് കരക്കെത്തിച്ചത്.
