ആലഞ്ചേരിയുടെ മൊഴിയെടുക്കുന്നതിനായി അന്വേഷണ സംഘം കൊച്ചിയിലെ സീറോ മലബാര്‍ ആസ്ഥാനത്ത് എത്തി.

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ കര്‍ദ്ദിനാളിന്‍റെ മൊഴിയെടുക്കുന്നു. ആലഞ്ചേരിയുടെ മൊഴിയെടുക്കുന്നതിനായി അന്വേഷണ സംഘം കൊച്ചിയിലെ സീറോ മലബാര്‍ ആസ്ഥാനത്ത് എത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച സിസ്റ്റർ അനുപമയുടെ അച്ഛൻ വർഗീസിൽ നിന്നും അന്വേഷണ സംഘം ഇന്നലെ മൊഴിയെടുത്തിരുന്നു. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തുറവൂരിലെത്തി മൊഴിയെടുത്തത്. കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയ്ക്ക് പരാതി നൽകിയതും തുടർ നടപടികളും അന്വേഷണസംഘം ചോദിച്ചറിയുകയും ചെയ്തിരുന്നു.