അടുത്ത് കൂടെ നടന്ന് പോകുമ്പോള്‍ ഹോംഗാര്‍ഡ് അറിയാതെയെന്നോണം ദേഹത്ത് സ്പര്‍ശിക്കുകയാണ്. ഇത് മനസിലാക്കി ചിലര്‍ തിരിഞ്ഞ് നോക്കുന്നുണ്ടെങ്കിലും തന്‍റെ 'ലീലാവിലാസങ്ങള്‍' ഹോംഗാര്‍ഡ് നിര്‍ത്തുന്നില്ല
കൊച്ചി: വഴിലൂടെ നടന്ന പോകുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ട്രാഫിക് നിയന്ത്രണ ജോലി ചെയ്യുന്ന ഹോംഗാര്‍ഡിന്‍റെ അതിക്രമം. നടന്ന് പോകുന്ന യൂണിഫോം ധരിച്ച പെണ്‍കുട്ടികളെയടക്കം സ്പര്‍ശിക്കുന്ന വീഡിയോ പുറത്ത് വന്നു. എറണാകുളം തേവരയിലെ ലൂര്‍ദ് പള്ളിയുടെ മുന്‍വശത്താണ് സംഭവം.
പെണ്‍കുട്ടികള്‍ അടുത്ത് കൂടെ നടന്ന് പോകുമ്പോള്‍ ഹോംഗാര്‍ഡ് അറിയാതെയെന്നോണം ദേഹത്ത് സ്പര്‍ശിക്കുകയാണ്. ഇത് മനസിലാക്കി ചിലര്‍ തിരിഞ്ഞ് നോക്കുന്നുണ്ടെങ്കിലും തന്‍റെ 'ലീലാവിലാസങ്ങള്‍' ഹോംഗാര്‍ഡ് നിര്‍ത്തുന്നില്ല. സമീപത്ത് നിന്ന് ഈ ദൃശ്യങ്ങള്‍ പകര്‍ത്തി ആരോ ഫേസ്ബുക്കില്‍ ഇട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
സാമൂഹ്യ മാധ്യമങ്ങളില്‍ പൊലീസുകാരന്‍ എന്ന നിലയില്‍ വീഡിയോ ചര്‍ച്ചയായതോടെ ഇയാള്‍ ഹോംഗാര്‍ഡ് ആണെന്ന് വ്യക്തമാക്കി പൊലീസ് രംഗത്ത് എത്തി. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ശശികുമാര്‍ എന്ന ഹോംഗാര്‍ഡിനെതിരെ കേസെടുത്തതായി എറണാകുളം സൗത്ത് സിഐ സിബി ടോം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലെെനോട് പറഞ്ഞു.
ഇത്തരത്തിലുള്ളവരെ ഒരിക്കലും ജോലിയില്‍ വച്ചോണ്ടിരിക്കില്ല. ഹോം ഗാര്‍ഡ് ജോലിയില്‍ നിന്ന് പിരിച്ച് വിടാനുള്ള നടപടിയുണ്ടാകുമെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് ശേഷം മറ്റ് വിശദാംശങ്ങള്‍ പുറത്ത് വിടാമെന്നും പൊലീസ് അറിയിച്ചു.
"
