വടക്കാഞ്ചേരി പീഡനക്കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഐ എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. പീഡനക്കേസിലെ പ്രതിയായ ജയന്തനെതിരായ പാ‍ര്‍ട്ടി നടപടി വിശദീകരിക്കുമ്പോഴാണ് മുന്‍ സ്‌പീക്കര്‍ കൂടിയായ കെ.രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയത്.

കെ രാധാകൃഷ്ണന്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസാണ് സിറ്റി പൊലീസ് കമ്മീഷ്ണര്‍ ഡോ. ഹിനേന്ദ്രനാഥിന് പരാതി നല്‍കിയത്. ഇക്കാര്യമുന്നയിച്ച് ബിജെപിയും ഡിജിപിയെ സമീപിച്ചിരുന്നു.