യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി; ഗണേഷിനെതിരെ കേസെടുത്തു

First Published 13, Jun 2018, 7:34 PM IST
case against mla  KB Ganesh kumar
Highlights
  • യുവാവിനെ മര്‍ദ്ദിച്ചെന്ന് പരാതി
  • കെ ബി ഗണേഷ്കുമാർ എംഎൽഎക്കെതിരെ കേസെടുത്തു
  •  അഞ്ചൾ പൊലിസാണ് കേസെടുത്തത്

കൊല്ലം: യുവാവിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കെ ബി ഗണേഷ്കുമാർ എംഎൽഎക്കെതിരെ കേസെടുത്തു.  അഞ്ചൾ പൊലിസാണ് കേസെടുത്തത്. ദേഹോദ്രവം ഏൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.

പത്തനാപുരം എംഎൽഎ ഗണേഷ് കുമാറും ഡ്രൈവറും ചേർന്ന് മർദ്ദിച്ചെന്നാണ് യുവ‌ാവ് പരാതി നല്‍കിയത്. വാഹനത്തിന് വഴിമാറിക്കൊടുക്കാത്തതിനാണ് എംഎൽഎ യുവാവിനെ മര്‍ദ്ദിച്ചത്. അഞ്ചൽ അഗസ്ത്യകോടാണ് സംഭവം.

എന്നാല്‍, വിശദീകരണവുമായി ഗണേഷ് കുമാറിന്‍റെ ഡ്രൈവര്‍ രംഗത്തെത്തി. തന്നെയാണ് യുവാവ് കൈയേറ്റം ചെയ്തതെന്ന് എംഎല്‍എയുടെ ഡ്രൈവര്‍ ആരോപിച്ചു. സംഭത്തില്‍ ഇരുവരും പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതിഷേധിച്ച് ഗണേഷ്കുമാർ എംഎൽഎയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും മാർച്ച് നടത്തി.


 

loader