സംഭവത്തിൽ യുവതി 2014ല്‍ മാവേലിക്കര ഭദ്രാസനാധിപന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല
മാവേലിക്കര: മാവേലിക്കരക്ക് സമീപം യുവതിയെ പള്ളിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ച സംഭവത്തിൽ ഓർത്തഡോക്സ് വൈദികനെ തിരെ കേസെടുത്തു. ഫാദർ ബിനു ജോർജിനെതിരെ ബലാത്സംഗ കുറ്റത്തിനാണ് കേസെടുത്തത്.
2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈദികനായ ബിനു ജോർജിനെതിരെ ബലാത്സംഗ കുറ്റം ചുമത്തിയാണ് കായംകുളം പോലീസ് കേസ് എടുത്തത്. തുടർന്ന് യുവതിയുടെ വൈദ്യ പരിശോധനയും പൂർത്തിയായി. കായംകുളത്ത് മജിസ്ട്രേട്ട് മുൻപാകെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. 2014ൽ നടന്ന സംഭവത്തിൽ യുവതി അന്നത്തെ മാവേലിക്കര ഭദ്രാസനാധിപന് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
സംഭവം പുറത്തറിഞ്ഞതോടെ ആദ്യം ഒത്തുതീർപ്പിനെത്തിയ ഫാദർ ബിനു ജോർജ് പിന്നീട് അപവാദ പ്രചരണം നടത്തുകയും അശ്ലീല മെസേജ് അയക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. പത്തനംതിട്ട റാന്നി ആശ്രമത്തിലെ വൈദികനാണ് ഫാദർ ബിനു ജോർജ്.
