ആന്‍ട്രിക്സ് ദേവദാസ് കേസില്‍ വാദം പോലും ആരംഭിച്ചിട്ടില്ലെന്ന് പറഞ്ഞ ജി.മാധവന്‍ നായര്‍ നമ്പി നാരായണന്‍റെ കേസിനെക്കുറിച്ചും പരാമര്‍ശിക്കുകയായിരുന്നു.
തിരുവനന്തപുരം: ശാസ്ത്രഞ്ജർക്കെതിരായ കേസുകൾ അനന്തമായി നീട്ടികൊണ്ട് പോവരുതെന്ന് ഐഎസ്ആര്‍ഒ മുൻ ചെയർമാൻ ജി മാധവൻ നായർ. നമ്പി നാരായണന് നീതി ലഭിച്ചതിന് പിന്നാലെയാണ് ജി.മാധവന്‍ നായരുടെ പ്രതികരണം. ആന്‍ട്രിക്സ് ദേവദാസ് കേസില്‍ വാദം പോലും ആരംഭിച്ചിട്ടില്ലെന്ന് പറഞ്ഞ ജി.മാധവന്‍ നായര്‍ നമ്പി നാരായണന്‍റെ കേസിനെക്കുറിച്ചും പരാമര്‍ശിക്കുകയായിരുന്നു. മാധവന്‍ നായര്‍ ഉള്‍പ്പെട്ട കേസാണ് ആന്‍ട്രിക്സ് ദേവദാസ് കേസ്.
വര്‍ഷങ്ങളോളം നമ്പി നാരായണന് നീതി നിഷേധിക്കപ്പെട്ടു. ഇത് പാഠമാകണമെന്നാണ് ജി.മാധവന്‍ നായര്‍ പറഞ്ഞത്. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ്, ദേവദാസ് എന്ന സ്വകാര്യ കമ്പിനിയുമായി നടത്തിയ ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്.
