വഞ്ചനാകുറ്റം ചുമത്തിയാണ് കേസ്  

കൊച്ചി:കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പുതിയ പാക്കറ്റിലാക്കിയ കേസിൽ സ്ഥാപന ഉടമയ്ക്കതിരെ പൊലീസ് കേസെടുത്തു . വഞ്ചനാകുറ്റം ചുമത്തിയാണ് കേസ്. കൊച്ചി മരടില്‍ പ്രവര്‍ത്തിക്കുന്ന കാര്‍വാര്‍ സ്ഥാപനത്തിന്‍റെ ലൈസന്‍സ് നഗരസഭ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

മരട് നെട്ടൂർ പിഡബ്ളുഡി റോഡിൽ പ്രവൃത്തിക്കുന്ന കാർവാർ എന്ന സ്ഥാപനത്തിൽ മരട് നഗരസഭ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിരം പുറത്തായത്. കേരളത്തിലെ വിപണിയിൽ വിൽപ്പന നടത്തുന്ന 20 ഓളം പ്രമുഖ ബ്രാൻഡുകളുടെ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ പുതിയ പാക്കറ്റിലാക്കി വീണ്ടും വിപണിയിലെത്തിക്കുകയായിരുന്നു ഇവിടെ. സംഭവം പുറത്ത് വന്നതോടെ ശക്തമായ നടപടിയുമായി നഗരസഭ രംഗത്ത് വന്നു.