കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ആക്രമിച്ച എസ്ഐ വിനോദിനെതിരെ രണ്ടു കേസുകള്‍. വാര്‍ത്താ സംഘത്തെ മര്‍ദിച്ചതിനും തടഞ്ഞതിനുമാണു കേസുകള്‍.

ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. ഇന്നു രാവിലെ കോഴിക്കോട് ജില്ലാ കോടതിയില്‍ ഐസ്‌ക്രീം കേസ് പരിഗണിക്കന്നതു റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ എസ്ഐ അകാരണമായി തടയുകയും മര്‍ദിക്കുകയുമായിരുന്നു. സംഭവത്തില്‍ സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധമുയര്‍ന്നതോടെ എസ്ഐയെ സസ്പെന്‍ഡ് ചെയ്തു.

ഇന്റലിന്‍സ് എ‍ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവിയാണ് എസ്ഐയെ സസ്പെന്‍ഡ് ചെയ്തത്. എസ്ഐയ്ക്കെതിരെ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.