കാസര്‍ഗോഡ് കേന്ദ്ര സർവകലാശാല വിദ്യാർത്ഥി അവള രാമുവിനെതിരെയാണ് കേസെടുത്തത്. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് കേസ്. 

കാസര്‍ഗോഡ്: പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരെ അധിക്ഷേപിച്ചു ഫേസ്ബുക്കിൽ പോസ്റ്റിട്ട വിദ്യാർത്ഥിക്കെതിരെ കേസെടുത്തു. കാസര്‍ഗോഡ് കേന്ദ്ര സർവകലാശാല വിദ്യാർത്ഥി അവള രാമുവിനെതിരെയാണ് കേസെടുത്തത്. രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് കേസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ബേക്കൽ പോലീസ് ആണ് കേസ് എടുത്തത്. രണ്ടാം വർഷ എംഎ ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർത്ഥിയാണ് ആന്ധ്രാ പ്രദേശ് സ്വദേശിയായ അവ്‌ള രാമു.