തിരുവനന്തപുരം: ബലാത്സംഗം ചെയ്ത സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ഇരയായ പെണ്‍കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. സ്വാമിയെ ദേഹോപദ്രവം ഏല്‍പ്പിച്ചതിനാണ് കേസെടുത്തിരിക്കുന്നത്.
കൊല്ലത്തെ പന്മന ആശ്രമത്തിലെ ഗംഗാ ശാശ്വത പാദ സ്വാമി എന്നറിയപ്പെടുന്ന ശ്രീഹരി (54)യാണ് പേട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ വീട്ടില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം. ഇയാളുടെ ലിംഗം മുറിച്ചാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
ഇതിനിടെ സ്വാമിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് അറസ്റ്റ് . തിരുവനന്തപുരം മെഡിക്കൽ കോളേജ് സിഐയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് .
