കോഴിക്കോട് പൊലീസ് മർദ്ദനത്തിനിരയായ ട്രാൻസ്ജെൻഡേഴ്സിനെതിരെ കേസ്. പൊതുസ്ഥലത്ത് അനാശാസ്യം നടത്തിയെന്നാണ് കേസ്. ടൗൺ പൊലീസാണ് കേസെടുത്തത്.
കോഴിക്കോട് തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പൊലീസ് മര്‍ദ്ദിച്ച സംഭവം വിവാദമായിരുന്നു. ക്രൂരമായി മര്‍ദ്ദനമേറ്റ ട്രാന്‍സ്‍ജെന്‍ഡേഴ്സ് മനുഷ്യാവകാശ കമ്മിഷനും കോഴിക്കോട് കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
സംഭവത്തിൽ ഏഴു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു. പരാതിക്കാർ ആര്‍ക്കെതിരെയാണോ മൊഴി നൽകിയത് അവർക്കെതിരെ അന്വേഷണം നടത്തുമെന്നും ഡിജിപി പറഞ്ഞിരുന്നു.
ട്രാൻസ്ജെന്‍ഡേഴ്സിനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കസബ എസ്ഐക്കും പൊലീസുകാര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ എസ്ഐയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ, നടപടിയുണ്ടാകുമെന്ന് ഡിജിപി ആവര്‍ത്തിച്ച് വ്യക്തമാക്കുകയായിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതോടെ ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കോഴിക്കോട് ഡിസിപി മെറിന്‍ ജോസഫ് ആണ് കേസ് അന്വേഷിക്കുന്നത്.
