ഉദുമ സ്വദേശി ദിവ്യയെയാണ് അറസ്റ്റ് ചെയ്തത് പൊതുമുതൽ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതിനും യുവതിക്കെതിരെ കേസ്
കണ്ണൂർ: പഴയങ്ങാടി പൊലീസ് സ്‌റ്റേഷനിൽ എസ്. ഐയെ ആക്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തു. ഉദുമ സ്വദേശി ദിവ്യ(30)യെയാണ് അറസ്റ്റ് ചെയ്തത്. എസ്.ഐയെ ആക്രമിച്ച ഇവർ ഓഫീസ് ഉപകരണങ്ങളും തകർക്കുകയും എസ്.ഐ.യുടെ തൊപ്പിയടക്കമുള്ള സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനും ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയായിരുന്നു സംഭവം. നേരത്തേ തളിപ്പറമ്പ് സ്റ്റേഷനിലായിരുന്ന പഴയങ്ങാടി എസ്.ഐ. ബിനു മോഹനെ കാണാനാണ് തളിപ്പറമ്പ് സ്വദേശിയായ യുവതി സ്‌റ്റേഷനിലെത്തിയത്. തളിപ്പറമ്പ് സ്റ്റേഷനിൽ യുവതി നിരന്തരം പരാതിയുമായെത്താറുള്ളതിനാല്‍, നിതാ പൊലീസിന്റെ സാന്നിധ്യത്തിൽ മാത്രമേ സംസാരിക്കാനാകൂവെന്ന് എസ്.ഐ. അറിയിച്ചു. ഇതിൽ ക്ഷുഭിതയായാണ് യുവതി അക്രമം തുടങ്ങിയത്. ആക്രണത്തില്‍ പരിക്കേറ്റ എസ്.ഐ.യും സിവിൽ പൊലീസ് ഓഫീസർമാരായ പ്രജീഷ്, ലീന എന്നിവരും പഴയങ്ങാടി താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി.
