പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് ഉപയോഗിക്കാന്‍ വയര്‍ലസ് സെറ്റുകള്‍ വാങ്ങാന്‍ തീരുമാനിച്ചത് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കെഎന്‍ സതീഷായിരുന്നു. 16 സെറ്റില്‍ നാലെണ്ണം ജീവനക്കാര്‍ ഉപയോഗിച്ചതായി ക്ഷേത്രം സെക്യൂരിറ്റി ഓഫീസര്‍ തമ്പി എസ് ദുര്‍ഗാദത്ത് അഡ്മിനിസ്‍ട്രേറ്റീവ് ഓഫീസര്‍കൂടിയായ ജില്ലാ ജഡ്ജിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിജസ്ഥിതി പരിശോധിച്ച് വയര്‍ലെസ് സെറ്റുകള്‍ പിടിച്ചെടുക്കാന്‍ ജില്ലാ ജഡ്ജി സിറ്റി പൊലീസ് കമ്മീഷണറോ‍ട് ആവശ്യപ്പെട്ടത്.

ഇന്ത്യന്‍ വയര്‍ലെസ് ആന്‍റ് ടെലിഗ്രാഫ് നിയമം ലംഘിച്ചെന്ന് ഫോര്‍ട്ട് പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ വയര്‍ലസ് സെറ്റ് പിടിച്ചെടുക്കാന്‍ എസ്.പിയും സംഘവും എത്തിയപ്പോള്‍ ഓഫീസ് പൂട്ടിക്കിടക്കുകയായിരുന്നു. അതേസമയം വയര്‍ലെസ് ഉപയോഗത്തിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ എറണാകുളത്തെ സ്വകാര്യ കമ്പനി നല്‍കിയ വയര്‍ലസ് സെറ്റുകള്‍ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും പണിമുടക്കായതിനാല്‍ ജീവനക്കാരില്ലാത്തത് കൊണ്ടാണ് ഓഫീസ് തുറക്കാത്തതെന്നുമാണ് ഡോ കെ.എന്‍ സതീഷിന്റെ വിശദീകരണം.