രാത്രി എട്ടുമണിമുതല്‍ 10 മണിവരെയാണ് പടക്കംപൊട്ടിക്കാനുള്ള അനുമതി. 

മുംബൈ: അര്‍ദ്ധരാത്രിയില്‍ പടക്കംപൊട്ടിച്ച രണ്ട് അഞ്ജാതര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മുംബൈയിലാണ് സംഭവം. ദീപാവലി അടക്കമുള്ള ആഘോഷദിവസങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് സുപ്രംകോടതി സമയപരിധി നല്‍കിയിരുന്നു. രാത്രി എട്ടുമണിമുതല്‍ 10 മണിവരെയാണ് പടക്കംപൊട്ടിക്കാനുള്ള അനുമതി. 

എന്നാല്‍ ഈ കോടതി വിധി ലംഘിച്ചെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ കേസാണിത്. അര്‍ധരാത്രിയില്‍ പടക്കംപൊട്ടിച്ച അഞ്ജാതരായ രണ്ടുപേര്‍ക്കെതിരെ ആക്റ്റിവിസ്റ്റായ ഷക്കീല്‍ അഹ്മ്മദ് ഷെയ്ഖാണ് കഴിഞ്ഞ ചൊവ്വാഴ്ച പൊലീസില്‍ പരാതി നല്‍കിയത്.