കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിന് വൈദികനെതിരെ മീനങ്ങാടി പോലിസ് കേസെടുത്തു. ഒളിവില്‍ പോയ വൈദികനായി പോലീസ് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. മീനങ്ങാടി ബാലഭവനിലെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് കേസ്.

കുട്ടികള്‍ പീഡന വിവരം രക്ഷിതാക്കളെ അറിയിച്ചതനുസരിച്ച് അവര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ഇത് കാര്യമായി എടുത്തിരുന്നില്ല. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സഹിതം പൊലീസില്‍ പരാതി നല്‍കിയപ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വൈദികന്റെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് ഇതുവരെ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.