കൊട്ടാരക്കര: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരെ പരാതി. കൊട്ടാരക്കര പൊലീസിലാണ് സി.പി.എം കൊട്ടാരക്കര ഏരിയ കമ്മിറ്റി പരാതി നല്‍കിയിരിക്കുന്നത്. സംഭവം പരിശോധിച്ചതിന് ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകനായ അഖില്‍ കോട്ടാത്തലയ്ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.