സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കൊച്ചി: ആലുവയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് കേസെടുത്തു. എടത്തല പോലീസ് സ്റ്റേഷനിലുണ്ടായ സംഘര്‍ഷത്തിനിടെ വനിതാ പോലീസുകാരിക്ക് പരിക്കേറ്റ സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. 

കണ്ടലാറിയാവുന്ന ഇരുന്നൂറോളം പേര്‍ക്കെതിരെയാണ് കേസ്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തീവ്രവാദ കേസിലെ പ്രതിയും വനിതാ പോലീസിനെ ആക്രമിച്ച സംഘത്തിൽ ഉണ്ടെന്ന് പോലീസ് പറയുന്നു. എടത്തല പോലീസ് ആണ് കേസ് എടുത്തത്