മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെ ചെന്നൈയിലെ വീട്ടില്‍  മോഷണം നടന്ന സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് ചിദംബരത്തിന്‍റെ കുടുംബാംഗങ്ങള്‍

ചെന്നൈ: മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്‍റെ ചെന്നൈയിലെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് ചിദംബരത്തിന്‍റെ കുടുംബാംഗങ്ങള്‍. പൊലീസിന് നല്‍കിയ പരാതി ഇവർ പിൻവലിച്ചു..മോഷണം നടത്തിയത് വീട്ടിലെ ജോലിക്കാരില്‍ ചിലരാണെന്ന് ബോധ്യപ്പെട്ടതിനാലാണ് പരാതി പിൻവലിക്കുന്നതെന്നാണ് പരാതിക്കാർ പൊലീസിന് നല്‍കിയ വിശദീകരണം.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മോഷണം നടത്തിയത് ജീവനക്കാരാണെന്ന് ബോധ്യപ്പെട്ടതെന്ന് കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു.1 ലക്ഷത്തി അമ്പതിനായിരം രൂപയും 1 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങളും 6 പട്ടുസാരിയുമാണ് മോഷണം പോയത്. അതേസമയം പരാതിയും പൊലീസ് അന്വേഷണവുമായി മുന്നോട്ട് പോയാല്‍ വീട്ടില്‍ കൂടുതല്‍ പരിശോധനകളുണ്ടാകുമെന്ന് ആശങ്കയിലാണ് ചിദംബരത്തിന്‍റെ കുടുംബം പരാതി പിൻവലിച്ചതെന്നാണ് വിലയിരുത്തല്‍