മേട്ടുപ്പാളയം ബസ്റ്റാന്‍ഡില്‍ അബോധാവസ്ഥയില്‍ കിടന്ന സ്ത്രീയെ നവംബര്‍ 16 നാണ് കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സ്ത്രീ തിങ്കളാഴ്ച രാത്രി മരിക്കുകയായിരുന്നു. 

കൊയമ്പത്തൂര്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ മരണപ്പെട്ടയാളുടെ മൃതദേഹം പൂച്ച കടിക്കുന്നതിന്‍റെ വീഡിയോ പ്രചരിച്ചതോടെ ആശുപത്രിക്കെതിരെ വ്യാപക വിമര്‍ശനം. എന്നാല്‍ പൂച്ചകടിച്ചില്ലെന്നും ശവശരീരത്തിന്‍റെ കാല്‍ നക്കുകയായിരുന്നു എന്നുമാണ് അധികൃതരുടെ വിശദീകരണം. മേട്ടുപ്പാളയം ബസ്റ്റാന്‍ഡില്‍ അബോധാവസ്ഥയില്‍ കിടന്ന സ്ത്രീയെ നവംബര്‍ 16 നാണ് കൊയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സ്ത്രീ തിങ്കളാഴ്ച രാത്രി മരിക്കുകയായിരുന്നു.

മൃതദേഹത്തിന്‍റെ കാല്‍ പൂച്ച കടിക്കുന്നത് ആശുപത്രി അറ്റന്‍ഡറാണ് കണ്ടത്. തുടര്‍ന്ന് ഇവരുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നിതില്‍ കാലതാമസമുണ്ടായതായും ആശുപത്രി പരിസരത്തിന് ചുറ്റും തെരുവ് പട്ടികളും പൂച്ചകളും അമിതമായി ഉള്ളതിനാല്‍ കോര്‍പ്പറേഷന്‍ നിയമിച്ച പ്രൈവറ്റ് ഏജന്‍സിയെ ശുചീകരണത്തിന് നിയമിച്ചതായും ആശുപത്രി വക്താവ് ബി.അശോകന്‍ പറഞ്ഞു.