കത്തി അമരുന്ന വീട്ടില്‍ നിന്ന് ഉടയെയും കുടുംബത്തെയും രക്ഷിച്ചത് വളര്‍ത്തു പൂച്ച

First Published 10, Mar 2018, 2:27 PM IST
Cat saves owner life when fire breaks out
Highlights
  • തീ പടര്‍ന്നത് തിരിച്ചറിഞ്ഞ പൂച്ച കുടുംബത്തെ രക്ഷിച്ചു

പെന്‍സില്‍വാനിയ: തീ പടര്‍ന്ന് പിടിച്ച വീട്ടില്‍നിന്ന് ഉടമയെയും കുടുംബത്തെയും രക്ഷിച്ച് വളര്‍ത്തു പൂച്ച. പെന്‍സില്‍വാനിയയിലെ അഗ്നിശമന സേനാ വിഭാഗമാണ് തീ പടര്‍ന്ന് വലി ദുരന്തം ഉണ്ടാകാതെ പോയതിന്റെ മുഴുവന്‍ ക്രഡിറ്റും പൂച്ചയ്ക്ക് നല്‍കിയിരിക്കുന്നത്. 

പ്രദേശിക സമയം പുലര്‍ച്ചെ ഒരുമണിയോടെയാണ് പിറ്റ്‌സ്ബര്‍ഗില്‍നിന്ന് 12 മൈല്‍  ദൂരെ മക്കീസ്‌പോര്‍ട്ടിലെ വീടിന് തീപിടിച്ചത്. വീട്ടില്‍ തീ പടരുമ്പോള്‍ നല്‍കാനുള്ള സൂചനകളൊന്നും ആ വീട്ടില്‍ ഉണ്ടായിരുന്നില്ല. തീ പടര്‍ന്നത് തിരിച്ചറിഞ്ഞ പൂച്ചയാണ് കുടുംബത്തെ ഉണര്‍ത്തിയത്. 

തീ പടര്‍ന്ന് വീട് പകുതിയോളം തകര്‍ന്നു. കുടുംബത്തിന് മറ്റൊരിടത്ത് റെഡ്‌ക്രോസ് താമസവുമൊരുക്കി.  തീ പടര്‍ന്നതിന്റെ കാരണം വ്യക്തമല്ല. അന്വേഷണം നടക്കുന്നതായി അഗ്നിശമനസേന അറിയിച്ചു
 

loader