ബാഴ്സിലോണ: സ്പെയിനില്‍ നിന്ന് വേര്‍പെട്ട് സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കാന്‍ കാറ്റലോണിയ. ഹിതപരിശോധന വിജയമെന്ന് കാറ്റലോണിയന്‍ നേതാവ് കാര്‍ലസ് പൂഗ്ഡിമൊന്‍ അറിയിച്ചു‍. 90 ശതമാനം പേര്‍ ഞായറാഴ്ച്ച നടന്ന ഹിതപരിശോധനയില്‍ സ്വതന്ത്ര രാഷ്ട്രത്തിനായി വോട്ട് ചെയ്തതായി പൂഗ്ഡിമൊന്‍ വ്യക്തമാക്കി. അതേസമയം പൊലിസ് അക്രമത്തില്‍ പ്രതിഷേധിച്ച് കറ്റാലിയന്‍ അസോസിയേഷന്‍ ചൊവ്വാഴ്ച്ച പ്രാദേശിക ബന്ദിന് ആഹ്വാനം ചെയ്തു. 

844 പേര്‍ ചികില്‍സ തേടിയതായും 92 പേര്‍ക്ക് പരിക്കേറ്റതായും കാറ്റിലോണിയന്‍ സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ 33 പൊലിസുകാര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതേസമയെ ഹിതപരിശോധന നിയമവ്യസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് സ്‌പാനിഷ് പ്രസിഡന്‍റ് മരിയോനോ രജോയ് ബ്രേ പറഞ്ഞു. സ്‌പെയിനില്‍ അടുത്തിടെ നടന്ന രക്തരൂക്ഷിതമായ സംഘര്‍ഷമാണ് ഹിതപരിശോധനയെ തുടര്‍ന്ന് അരങ്ങേറിയത്.

ഹിത പരിശോധന കഴിഞ്ഞാല്‍ കാറ്റലോണിയ സ്‌പെയിനില്‍ നിന്ന് വിട്ട് പോകുമെന്നാണ് പ്രാദേശിക സര്‍ക്കാരിന്‍റെ നിലപാട്. രാവിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയവര്‍ക്ക് നേരെ പൊലിസ് അക്രമം അഴിച്ചു വിടുകയായിരുന്നു. വോട്ടെടുപ്പ് പലയിടത്തും തടഞ്ഞ സ്‌പാനിഷ് സേന പൊലീസ് റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചു.