കാറ്റലോണിയ ഉടന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് കാര്‍ലസ് പൂജിമ്യോയന്‍. അഭിപ്രായവോട്ടെടുപ്പ് നിയമവിരുദ്ധമെന്ന് സ്‌പെയിനിലെ രാജാവ് ഫെലിപെ പ്രഖ്യാപ്പിച്ചതിനു പിന്നാലെയാണ് പ്രസിഡന്റ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ നിലപാട് വ്യക്തമാക്കിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമുണ്ടാകും എന്നാണ് കാറ്റലോണിയന്‍ പ്രസിഡന്റ് അറിയിച്ചത്. സ്‌പാനിഷി സര്‍ക്കാര്‍ കാറ്റലോണിയുടെ ഭരണം ഏറ്റെടുത്താല്‍ അത് ചരിത്രപരമായ തെറ്റാകും എന്ന മുന്നറിയിപ്പും നല്‍കി പ്രസിഡന്റ് കാര്‍ലസ്.