ബാഴ്സലോണ: കാറ്റലോണിയന്‍ തെരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യാനുകൂലികള്‍ക്ക് മുന്‍തൂക്കം. 97 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 135 അംഗ സഭയില്‍ മൂന്ന് സ്വാതന്ത്ര്യാനുകൂല പാര്‍ട്ടികള്‍ ചേര്‍ന്ന് 70 സീറ്റുകള്‍ സ്വന്തമാക്കി. അതേസമയം ഐക്യസ്പെയിനിനായി വാദിച്ച സിറ്റിസണ്‍ പാര്‍ട്ടി 36 സീറ്റുകളുമായി വലിയ ഒറ്റക്കക്ഷിയായി.
കാറ്റലോണിയയുടെ സ്വാതന്ത്ര്യത്തിനായി വാദിച്ച വിമത നേതാവ് കാര്‍ലോസ് പുജിമോന്റെ പാര്‍ട്ടി 34 സീറ്റുകളില്‍ വിജയിച്ചു. വിമതര്‍ അധികാരത്തിലെത്തിയാല്‍ കാറ്റലോണിയയില്‍ തിരിച്ചെത്തുമെന്ന് പുജിമോന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
