മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച കേസില്‍ പിടിയിലായ ഫാ റോബില്‍ വടക്കുംച്ചേരിക്കെതിരെ മാനന്തവാടി രൂപതയില്‍ നേരത്തെയും പരാതികള്‍ ലഭിച്ചിരുന്നതായി സൂചന. സംഭവത്തില്‍ പുരോഹിതനോപ്പമല്ലെന്ന് വ്യക്തമാക്കാന്‍ അറസ്റ്റിനുശേഷം രൂപത രണ്ടുതവണയാണ് വാര്‍ത്താകുറിപ്പിറക്കിയത്. എന്നാല് സംഭവത്തിനുശേഷം മാധ്യമങ്ങള്‍ക്കുമുന്നിലെത്തി പരസ്യപ്രതികരണം നടത്തേണ്ടെന്നതാണ് രൂപതയുടെ തീരുമാനം

പുരോഹിതന്‍റെ പീഢനത്തിനിരയായി പ്രായപൂര്‍ത്തിയാകാത്ത പണ്‍കുട്ടി പ്രസവിച്ചിട്ടും തുടര്‍ന്ന പോലീസ് പിടിയിലായെന്ന വാര്‍ത്ത പുറത്തുവരുംവരെ മാനന്തവാടി രൂപത കാര്യങ്ങള്‍ മറച്ചുവെച്ചു.പുരോഹിതനെതിരെ ഒരു നടപടിയുടമെടുത്തിരുന്നില്ല രൂപതക്ക് വളരെ അടുപ്പമുള്ള ക്യാസ്ത്രികള്‍ നടത്തുന്ന വൈത്തിരയിലെ ശിശുഭവന്‍ കുഞ്ഞിന്‍റെ സംരക്ഷണമേറ്റിട്ടും സഭ അറിഞ്ഞിട്ടില്ലെന്നാണ് വിശദീകരണം. 

അറസ്റ്റ് രേഖപ്പെടുത്തിയെന്ന് ഉറപ്പുവന്നതിനുശേഷം വൈകിട്ടോടെയാണ് ആദ്യ പത്രകുറിപ്പിറക്കിയത്. ഫാദര്‍ റോബിനെ ഇടവകയുടെ ചുമതലയില്‍ നിന്നു മാറ്റിയെന്നായിരുന്നു കുറിപ്പ്. സഭാ ചടങ്ങുകല്‍ നടത്താനുള്ള അധികാരം എടുത്തുകളഞ്ഞതായും മാനന്തവാടി ബിഷപ് മാര്‍ ജോസ് പോരുന്നേടം കുറിപ്പിലൂടെ വ്യക്തമാക്കി. ഇതിനിടെ ഇത്തരത്തില്‍ തെറ്റുചെയ്തയാളെ രൂപതയില്‍ നിന്ന് പുറത്താക്കാത്തതിനെതിരെ പുരോഹതിര്‍ക്കിടയില്‍ തന്നെ ഭിന്ന സ്വരമുണ്ടായി.

 ഇതെ തുടര്‍ന്ന് ഉച്ചയോടെയാണ് രണ്ടാമത്തെ പത്രകുറിപ്പിറക്കുന്നത് റോബിനെ രൂപതയില്‍ നിന്നും സസ്പെന്‍റുചെയ്തുവെന്നും നിയമനടപടിയില് പൂര്‍ണ്ണമായും സഹകരിക്കുമെന്നുമാണ് രണ്ടാമത്തെ പത്ര കുറിപ്പ് .പുരോഹിതരുടെ ലൈഗീകാരോപണ കേസു തളിൽ സഭ വിട്ടുവീഴ്ച്ചക്ക് തയാറാകില്ലെന്നും വാര‍്ത്താ കുറിപ്പില്‍ പറയുന്നു.

ഇദ്ദേഹത്തിനെതിരെ മുമ്പും നിരവധി പരാതികളുണ്ടായിരുന്നുവെന്നാണ് സൂചന.സാമ്പത്തികക്രമക്കേട് നേഴ്സിംഗ് റിക്രൂട്ട്മെന്‍റ് ലൈഗിംകാരോപണങ്ങള്‍ തുടങ്ങിയവക്ക് നേരത്തെയും രൂപതിയില്‍ പരാതി ലഭിച്ചിരുന്നുവെന്നാണ് ചില പൂരോഹിതര്‍ നല‍്കുന്ന രഹസ്യവിവരം. എന്നാല്‍ മുമ്പ് പരാതിയുണ്ടോ എന്ന ചോദ്യത്തിനോട് വ്യക്തമായി മറുപടി നല‍്കാന‍് സഭയുടെ ഔദ്യോഗിക വക്താവടക്കം ആരും തയാറായിട്ടില്ല. സംഭവത്തെകുറിച്ച് മാധ്യമങ്ങള്‍ക്കുമുന്നിലെത്തി പരസ്യപ്രതികരണം നടത്തേണ്ടെന്നതാണ് രൂപതയുടെ ഇപ്പോഴത്തെ തീരുമാനം