സഭക്ക് കളങ്കം വരുത്തുന്ന തരത്തില്‍ സമീപകാലത്ത് പുരോഹിതന്‍മാരുമായി ബന്ധപ്പെട്ടുയര്‍ന്ന് ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ധര്‍ണ. ഇപ്പോഴത്തെ സാഹചര്യത്തില്‍, സഭാവിശ്വാസികളായ സ്ത്രീകള്‍ പുരോഹിതന്‍മാര്‍ക്ക് മുന്‍പില്‍ കുംബസാരിക്കുന്നത് ഭയത്തോടെയാണ്. മിക്കവരും കുംബസാരം ഒഴിവാക്കുകയാണെന്നും കത്തോലിക്ക സഭ നവീകരണസമിതി പ്രവര്‍ത്തകര്‍ പറയുന്നു

പുരോഹിതന്‍മാരെപോലെ തന്നെ എല്ലാ കൂദാശകളും വാങ്ങിയാണ് കന്യാസ്ത്രീകളും വരുന്നത്. അതു കൊണ്ട് ഇപ്പോള്‍ നടക്കുന്നത് സ്ത്രീ വിവേചനമാണ്. കത്തോലിക്ക സഭയിലെ മറ്റ് നിയമങ്ങള്‍ക്കും കാലാനുസൃതമായ മാറ്റം വേണമെന്ന് നവീകരണസമിതി ആവശ്യപ്പെടുന്നു.