കോട്ടയത്തെ വെള്ളപ്പൊക്കം കന്നുകാലികൾ ചത്തൊടുങ്ങുന്നു ഭക്ഷണം കിട്ടാതെ വളര്‍ത്തുമൃഗങ്ങൾ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം സംസ്കരിക്കാനും സ്ഥലമില്ല  

കോട്ടയം:വെള്ളപ്പൊക്കത്തിൽ കോട്ടയത്ത് വളര്‍ത്തു മൃഗങ്ങൾക്കും ജീവഹാനി. പോത്തുകളും പശുക്കളും നഷ്ടപ്പെട്ടതോടെ ജില്ലയിലെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. കോട്ടയം കരാപ്പുഴയിൽ ഫാം ഹൗസ് നടത്തുന്ന ജ്യോതിഷിന് നാലുദിവസത്തിനിടെ നഷ്ടമായത് മൂന്ന് പോത്തിനെയും ഒരു പശുവിനെയുമാണ്. വളര്‍ത്തുമൃഗങ്ങളെ മറവു ചെയ്യാന്‍ പോലും സ്ഥലമില്ല നിലവില്‍. വെള്ളപ്പാച്ചിലില്‍ ഒഴുക്കികളയുകയാണ് ഇവര്‍.

എന്നാല്‍ പാലായിലേയും ഈരാറ്റുപേട്ടയിലേയും ഫാം ഹൗസുകളിലേക്ക് വാഹനത്തിൽ കയറ്റി കന്നുകാലികളെ സുരക്ഷിമായി എത്തിച്ചതിനാൽ കൂടുതൽ നഷ്ടമുണ്ടായില്ല. ഫാം ഹൗസിലെ അലങ്കാര പുഷ്പങ്ങളും നശിച്ചു. കോട്ടയത്തെ താഴ്ന്ന സ്ഥലങ്ങളിലെ ഭൂരിഭാഗം കര്‍ഷകര്‍ക്കും ജ്യോതിഷിന്‍റെ ഇതേ ദുരവസ്ഥ തന്നെയാണ്.