കൊച്ചി: കേന്ദ്ര സർക്കാരിന്‍റെ കശാപ്പ് നിയന്ത്രണം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹർജികളിൽ ഇന്നു ഹൈക്കോടതി വിധി പറയും. കോഴിക്കോട്ടെ ഇറച്ചി വ്യാപാരികളും ഹൈബി ഈഡൻ എംഎല്‍എയും ഉള്‍പ്പെടെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വില്‍പനയും കശാപ്പും സംസ്ഥാന പരിധിയിൽ ഉൾപ്പെട്ടതാണെന്നും എന്തു ഭക്ഷണം കഴിക്കണമെന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് കേന്ദ്രഉത്തരവ് എന്നുമാണ് ഹർജിക്കാരുടെ വാദം. സംസ്ഥാന സര്‍ക്കാരും ഹര്‍ജിയെ അനുകൂലിച്ചിരുന്നു.