ബംഗളൂരു: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ വനിതാ എംഎല്‍എയുടെ കൈയില്‍ പിടിച്ച കോണ്‍ഗ്രസ് നേതാവിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം. കര്‍ണാടക കുടകിലെ മടിക്കേരി ടൗണില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് വനിതാ എംഎല്‍സി വീണ അച്ചയ്യയുടെ കൈയ്യില്‍ ടി.പി.രമേഷ് പിടിച്ചത്. കോണ്‍ഗ്രസിന്റെ മടിക്കിരി മുന്‍ യൂണിറ്റ് പ്രസിഡന്റ് കൂടിയായ ടിപി രമേഷ് കൈയ്യില്‍ പിടിച്ചതിനെ തുടര്‍ന്ന് വീണ അസ്വസ്ഥത പ്രകടിപ്പിക്കുന്നതും കൈ എടുത്തുമാറ്റുന്നതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ ആരോഗ്യ ക്യാംപിനെ കുറിച്ച് തങ്ങള്‍ സംസാരിക്കുകയായിരുന്നു. പെട്ടന്ന് കൈയില്‍ കയറി പിടിച്ച രമേഷ് തന്‍റെ തടി കുറഞ്ഞെന്ന് പറയുകയായിരുന്നു. എന്നാല്‍ ഇത് തനിക്ക് നേരിട്ട ആദ്യത്തെ അനുഭവമാണ് എന്നും പാര്‍ട്ടിയില്‍ നിന്ന് ഇതുവരെ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ലാ എന്നും വീണ വ്യക്തമാക്കി.
ചടങ്ങിനുശേഷം ടി.പി. രമേഷുമായി വീണ ഫോണില്‍ സംസാരിച്ചു. വീണ തനിക്ക് സഹോദരിയെ പോലെയാണെന്നും ഒരു തരത്തിലും മോശമായി വീണയോട് പെരുമാറിയിട്ടില്ലായെന്നും ടി.പി.രമേഷ് വ്യക്തമാക്കി. പൊതുജന മദ്ധ്യത്തില്‍ മാപ്പു പറയാന്‍ തയ്യാറാണെന്നും രമേഷ് പറഞ്ഞു.
വെള്ളിയാഴ്ച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുമ്പില്‍ വിഷയം അവതരിപ്പിക്കുമെന്നും തുടര്‍നടപടികളെ കുറിച്ച് അതിനുശേഷം ആലോചിക്കുമെന്നും വീണ പറഞ്ഞു.
