ചൈനയില്‍ വെള്ളത്തില്‍ മുങ്ങിത്താണ ആറ് വയസുകാരിയുടെ രക്ഷകനായത് ഭക്ഷണവുമായി പോയ ഡെലിവറി ബോയ്.  കുട്ടിയെ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലുകയാണ്. 

ചൈനയില്‍ വെള്ളത്തില്‍ മുങ്ങിത്താണ ആറ് വയസുകാരിയുടെ രക്ഷകനായത് ഭക്ഷണവുമായി പോയ ഡെലിവറി ബോയ്. കുട്ടിയെ രക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലുകയാണ്. സമയോചിതമായ യുവാവിന്‍റെ ഇടപെടല്‍ സൈബര്‍ ലോകത്ത് ഏറെ കയ്യടി നേടുകയാണ്.

ഒക്ടോബർ 13 ന് ഈസ്റ്റ് ചൈനയിലെ ഷെജിയാങ് പ്രവിശ്യയിലായിരുന്നു സംഭവം. കഴിക്കുന്നതിനിടെ, ആറ് വയസ്സ് പ്രായമുള്ള പെൺകുട്ടി നദിയിലേക്ക് വീഴുന്നതും. അതേസമയത്ത് ബൈക്കിലൂടെ അതുവഴി പോകുന്ന യുവാവ് കുട്ടി മുങ്ങിത്താഴുന്നത് കണ്ട് വെള്ളത്തിലേക്ക് എടുത്തുചാടി രക്ഷിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. രക്ഷപ്പെട്ട കുഞ്ഞ് തന്‍റെ വെള്ളത്തില്‍ പോയ ഷൂ എടുത്ത് തരാന്‍ ആവശ്യപ്പെടുന്നതും യുവാവ് എടുത്ത് കൊടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.