കരട് രേഖ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചേക്കും

ദില്ലി: കാവേരി കേസിലെ വിധി നടപ്പാക്കാനുള്ള കരട് രേഖ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചേക്കും. പ്രധാനമന്ത്രി കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിലായതിനാല്‍ കരട് രേഖ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ കഴിഞ്ഞ തവണ കോടതിയെ അറിയിച്ചിരുന്നു. 

രൂക്ഷ വിമര്‍ശനം ഇതിന് സര്‍ക്കാരിന് കേള്‍ക്കേണ്ടിവന്നു. ഇന്ന് കരട് രേഖ സമര്‍പ്പിച്ചില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും കോടതി സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതിനിടെ തമിഴ്നാടിന് ആവശ്യമായ വെള്ളം വിട്ടുനല്‍കിയിട്ടുണ്ടെന്ന് കര്‍ണാടകവും വെളളം നല്‍കിയിട്ടില്ലെന്ന് തമിഴ്നാടും ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.