ബാംഗലൂരു: കാവേരി നദിയിൽ നിന്ന് കൂടുതൽ വെള്ളം വേണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴ്നാടിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.. പത്ത് ദിവസത്തേക്ക് മൂവായിരം ക്യുസക്സ് വെള്ളം നൽകണമെന്ന കാവേരി മേൽനോട്ട സമിതിയുടെ ഉത്തരവ് നടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കർണാടകം ഇന്ന് കോടതിയെ അറിയിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് കർണാടകത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.