ഉറുഗ്വേ മുന്നേറ്റത്തിലെ ഒരു പ്രധാനതാരത്തെ പുറത്തിരുത്തിയാല്‍ ഭയക്കേണ്ട ഒരു ഉദാഹരണം അധികം അകലെയല്ലാതെ ഉണ്ട്.
മോസ്കോ: ഉറുഗ്വേന് ടോപ് സ്കോറര എഡിസന് കവാനിക്ക് പരിക്കേറ്റത് കനത്ത തിരിച്ചടിയായി. കവാനി സുവാരസ് ദ്വയത്തിന് പകരം വയ്ക്കാന് പുതിയ കോംപിനേഷന് തേടേണ്ടി വരും കോച്ച് ഓസ്കര് ടബാരസിന്. പോര്ച്ചുഗലിനെതിരായ ആദ്യഗോള് കാട്ടിത്തരും ഉറുഗ്വേ ലക്ഷ്യത്തിലേക്ക് കുതിച്ചുകൊണ്ടിരുന്നത് ഏങ്ങനെയെന്ന്.
ഈ മുന്നേറ്റത്തില് ഇന്ന് സുവാരസ് ഒറ്റക്കായേക്കാം. റോണോയുടെ ചുമലില് താങ്ങി പുറത്തേക്ക് പോയതാണ് കവാനി. മടങ്ങി വരുമോ എന്ന് തനിക്ക് പോലും അറിയില്ലെന്ന് സുവാരസും പറയുന്നു. മനസ് തുറക്കാന് കോച്ച് ടബാരസും തയാറായില്ല. കാവാനി ഇല്ലാത്ത ഉറുഗ്വേ ദുര്ബലരായിക്കഴിഞ്ഞെന്ന് ഫ്രഞ്ച് പ്രതിരോധതാരം മറ്റിയൂഡി പറഞ്ഞു.
കഴിഞ്ഞ ദിവസം കവാനി പരിശീലനത്തിനായി എത്തിയത് പ്രതീക്ഷയാണ്. പക്ഷെ കൂടുതല് സമയം നില്ക്കാതെ തിരിച്ച് കയറി. ഉറുഗ്വേ മുന്നേറ്റത്തിലെ ഒരു പ്രധാനതാരത്തെ പുറത്തിരുത്തിയാല് ഭയക്കേണ്ട ഒരു ഉദാഹരണം അധികം അകലെയല്ലാതെ ഉണ്ട്. 2010 ലോകകപ്പിലും 2014ലും. രണ്ടിലും നായകനും വില്ലനും സുവാരസ്. 2010 ക്വാര്ട്ടറില് അസമോവ ഗ്യാനിന്റെ ഗോളെന്നുറച്ച ഷോട്ട് കൈകൊണ്ട് തടുത്തു സുവാരസ്.

ചുവന്ന കാര്ഡ് വാങ്ങി പോയ സുവാരസ് പെനാല്റ്റിയില് ഘാന വീണതോടെ പുഞ്ചിരി തൂകി. പക്ഷെ സുവാരസില്ലാതെ ഇറങ്ങിയ ടീം ഹോളണ്ടിനോട് സെമിയില് തോറ്റു. കഴിഞ്ഞ ലോകകപ്പിലും നോക്കൗട്ടില് സുവാരസില്ലാതെ ഇറങ്ങേണ്ടി വന്നു. ഇറ്റാലിയന് താരം ചെല്ലിനിയെ കടിച്ചതിനായിരുന്നു വിലക്ക്. പ്രീ ക്വാര്ട്ടറില് കൊളംബിയ തോല്പിച്ച് വിട്ടു. എതിരില്ലാത്ത രണ്ട് ഗോളിന്. ചരിത്രം തിരുത്താന് ഗോളടിച്ചേ പറ്റൂ. പക്ഷെ ശക്തമായ മധ്യനിരയും പ്രതിരോധവുമുള്ള ഫ്രഞ്ച് മതില് പൊളിച്ച് മുന്നേറാന് പകരക്കാര്ക്ക് കഴിയുമോ എന്ന് കണ്ടറിയണം.
