ശ്രീലങ്കയില്‍ കൊണ്ടുപോയി യുവാവിന്‍റെ വൃക്ക തട്ടിയെടുത്ത കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറി. സംഭവത്തിനു പിന്നില്‍ വിദേശബന്ധമുള്ള മാഫിയുണ്ടെന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് കൈമാറിയത്. സിബിഐ കേസ് ഏറ്റെടുക്കുന്നതുവരെ വൃക്കമാഫിയെ കുറിച്ചുയര്‍ന്ന പരാതികളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
മൂന്നു വര്‍ഷം മുമ്പ് കൊടുങ്ങല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. വിദേശത്തേക്ക് ജോലി വാദ്ഗനം ചെയ്ത് ശ്രീലങ്കയില്‍ എത്തിച്ച ശേഷം യുവാവിനെ വൈദ്യപരിശോധനക്കെന്ന പറഞ്ഞ ആശുപത്രിയിലെത്തിച്ചു. ഇവിടെവച്ച് യുവാവിന്രെ ഒരു വൃക്ക എടുത്തശേഷം നാട്ടിലേക്കയച്ചു. ശ്രീലങ്കന്‍ പൗരന്‍മാര്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് കേസിലുള്ളത്. കേസില്‍ വിശമായ. അന്വേഷണം നടത്തിയത് ക്രൈം ബ്രാഞ്ച്. സംഭവത്തിനു പിന്നിലെ വിദേശ കണ്ണികള്‍ ഉള്‍പ്പെടെ വന്‍ മാഫിയുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിടണമെന്ന് ഡിജിപി സര്‍ക്കാരിനോടു ശുപാര്‍ശ ചെയ്തു. ഫെബ്രുവരി 10നു സംസ്ഥാന സര്‍ക്കാര്‍ അയച്ച കത്തിന് ഇതുവരെയും സിബിഐ മറുപടി നല്‍കിയിട്ടില്ല. അതേസമയം സംസ്ഥാന വൃക്ക തട്ടിപ്പ് മാഫികളുണ്ടെന്ന് ചില പരാതികളും റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടുള്ളതായി ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. വിവരങ്ങള്‍ ക്രൈം ബ്രാഞ്ചിനെ പ്രത്യേക സംഘം പരിശോധിച്ചുവരുകയാണ്. സിബിഐയുടെ മറുപടിക്കായി കാത്തിയിരിക്കുകയാണെന്നും, മറുപടി ലഭിച്ചില്ലെങ്കില്‍ ക്രൈം ബ്രാഞ്ചിനെ അന്വേഷണത്തില്‍ കണ്ടെത്തുന്ന പുതിയ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വീണ്ടും കത്തെഴുതുമെന്നും ഡിജിപി പറഞ്ഞു. സംസ്ഥാനത്തെ വൃക്ക മാഫിയെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിലും തട്ടിപ്പിലെ കണ്ണികളുടെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
