പിഎന്‍ബി തട്ടിപ്പ് നാലുപേര്‍ അറസ്റ്റില്
ദില്ലി: പിഎന്ബി തട്ടിപ്പില് നാലപേരെക്കൂടി സിബിഐ അറസ്റ്റ് ചെയ്തു. നീരവ് മോദി ഗ്രൂപ്പിന്റെ ഓഡിറ്ററും ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഡയറക്ടറും രണ്ടു ജീവനക്കാരുമാണ് അറസ്റ്റിലായത്. നീരവ് മോദിയുടെ ചീഫ് ഫീനാന്ഷ്യല് ഓഫീസറായ വിപുല് അംബാനിയടക്കം പതിനൊന്ന് പേര് പിഎന്ബി തട്ടിപ്പുമായി ബന്ധപ്പെട്ട് മുമ്പ് അറസ്റ്റിലായിരുന്നു.
ഗീതാഞ്ജലി ഗ്രൂപ്പിന്റെ ഡയറക്ടര്മാരിലൊരളും മലയാളിയുമായ എ.ശിവരാമന് നായരാണ് അറസ്റ്റിലായ നാലുപേരില് ഒരാള്. പഞ്ചാബ് നാഷണല് ബാങ്കുമായി നടത്തിയ ഇടപാടുകളില് ഒപ്പിട്ടത് ശിവരാമന് നായരാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
