സര്‍ക്കാര്‍ എഞ്ചിനീയര്‍മാരായ ജയചന്ദ്ര, ചിക്കരായപ്പ എന്നിവരുടെ വീടുകളില്‍ നിന്നാണ് അഞ്ച് കോടിയിലധികം രൂപയുടെ പുതിയ കറന്‍സികള്‍ പിടിച്ചെടുത്തത്.  ബാങ്ക് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഡാലോചന നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബെംഗളുരുവിലെ ബാങ്ക് ഉദ്യോഗസ്ഥരുടെ വീടുകളിലും കര്‍ണാടക ബാങ്ക്, ധനലക്ഷ്മി ബാങ്ക് ശാഖകളിലും സിബിഐ പരിശോധന നടത്തി.