ഉന്നാവോ കൂട്ടബലാത്സംഗക്കേസ്; ബിജെപി ബിജെപി എംഎൽഎക്കെതിരെ കുറ്റം നിലനിൽക്കുമെന്നു സിബിഐ
ദില്ലി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിജെപി എംഎൽഎക്കെതിരെ ബലാംത്സംഗകുറ്റം നിലനിൽക്കുമെന്നു സിബിഐയുടെ വിലയിരുത്തല്‍. ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗര്‍ തന്റെ വീട്ടിൽവച്ച് കഴിഞ്ഞ വർഷം ജൂൺ നാലിനു പരാതിക്കാരിയെ പീഡിപ്പിച്ചെന്ന് സിബിഐ റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു.
ജോലി നൽകാമെന്നു പറഞ്ഞ് എംഎൽഎയുടെ കൂട്ടാളിയായ ശശി സിങ് പെൺകുട്ടിയെ സെൻഗറിന്റെ വീട്ടിലെത്തിച്ചു. ആദ്യം ചൂഷണം നടന്ന വിവരം പുറത്തുപറയാതിരുന്ന പെൺകുട്ടിയെ ജൂൺ 11 ന് ശുഭം ഗിൽ, അവധ് നാരായൺ, ബ്രിജേഷ് യാദവ് എന്നിവർ ചേർന്നു തട്ടിക്കൊണ്ടുപോയി. ജൂൺ 19 വരെ വാഹനത്തിലും മാനഭംഗത്തിനിരയാക്കുകയുമായിരുന്നു. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലാണു സിബിഐ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.
കേസിലെ പ്രതിയായ ബിജെപി എംഎല്എ കുല്ദീപ് സിംഗ് സെന്‍ഗാറിനെ ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജയിലിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പ്രതിയെ ഉന്നാവോയില്‍ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് ഇരയായ പെണ്‍കുട്ടി, ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. പെണ്കുട്ടിയെ ബലാല്‍സംഗം ചെ്യത കേസിലും ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ അച്ഛനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലുമായി എംഎല്‍എയുടെ സഹോദരന് അടക്കം ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
