വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണ കേസിന്‍റെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖിലയുടെ അപ്പീലിൽ ഡിവിഷൻ ബെഞ്ചിൽ വാദം കേൾക്കുന്നതിനിടെയാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണ കേസിന്‍റെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ അഖിലയുടെ അപ്പീലിൽ ഡിവിഷൻ ബെഞ്ചിൽ വാദം കേൾക്കുന്നതിനിടെയാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.
നേരത്തെ സമാന ആവശ്യം ഉന്നയിച്ച് അഖില നല്‍കിയ അപ്പീല്‍ സിങ്കിള്‍ ബഞ്ച് തള്ളിയതോടെയാണ് ഇപ്പോള്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരിക്കുന്നത്. പൊലീസുകാര്‍ പ്രതിയായ കേസില്‍ നടക്കുന്ന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് അഖിലയുടെ വാദം.
