ചെന്നൈ: മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായിരുന്ന ജയന്തി നടരാജനെതിരെ സിബിഐ കേസെടുത്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ചില പദ്ധതികള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്.

ജയന്തി നടരാജന്റെ ചെന്നൈ ആള്‍വാര്‍പേട്ടിലെ വസതിയില്‍ സിബിഐ റെയ്ഡ് തുടരുകയാണ്.ഇതിനിടെ പുറമെ ദില്ലി, കൊല്‍ക്കത്ത, റാഞ്ചി, ഒഡീഷയിലെ സുന്ദര്‍ഗഡ് എന്നിവിടങ്ങളിലും കേസുമായി ബന്ധപ്പെട്ട് സിബിഐ പരിശോധന നടത്തുന്നുണ്ട്.

ജയന്തി നടരാജൻ മന്ത്രിയായിരിക്കുമ്പോൾ കമ്പനികൾക്ക്​ ഖനാനുമതി നൽകിയതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ്​ സിബിഐ പരിശോധന. ജിൻഡാൽ സ്റ്റീൽ ആൻഡ്​പവർ, ജെ.എസ് ഡബ്ല്യു സ്റ്റീൽ എന്നിവക്ക്​ ജാർഖണ്ഡിൽ ഖനാനുമതി നൽകിയതിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ്​ ജയന്തിക്കെതിരായ ആരോപണം.

ചില കമ്പനികള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കാന്‍ രാഹുല്‍ ഗാന്ധി നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ചാണ് ജയന്തി നടരാജന്‍ 2014ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു.