കൊച്ചി: കൊച്ചി നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍ഡ്‌സ് അഡോള്‍ഫസ് ലോറന്‍സാണ് ഒന്നാം പ്രതി. 

റിക്രൂട്ട്‌മെന്റ് ഏജന്‍സികളും സമാനതട്ടിപ്പ് നടത്തിയതായി ബോധ്യപ്പെട്ടത്. ഗള്‍ഫിലേക്കുളള നഴ്‌സിങ് ജോലിക്ക് അധിക തുക വാങ്ങിയിയായിരുന്നു നിയമനം. ഇതിന് ഒത്താശ ചെയ്തതാകട്ടെ ഇതിനെല്ലാം തടയിടേണ്ട കേന്ദ്ര സര്‍ക്കാരിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍ഡ്‌സും. ഈ പദവി വഹിച്ചിരുന്ന അഡോള്‍ഫസ് ലോറന്‍സിനെ ഒന്നാം പ്രതിയാക്കിയാണ് സി ബി ഐ കൊച്ചി യൂണിറ്റ് കുറ്റപത്രം നല്‍കിയത്. പാന്‍ ഏഷ്യാ ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമ എം കെ സലീമാണ് രണ്ടാം പ്രതി. എം എസ് ട്രസ്റ്റ് ഇന്റര്‍നാഷണല്‍ ഉടമ സാജന്‍ മൂന്നാം പ്രതിയാണ്. എമിഗ്രേഷന്‍ നിയമപ്രകാരമുളള കുറ്റങ്ങളും കുറ്റകരമായ ഗൂഡാലോചന അധികാര ദുര്‍വിനിയോഗം, അഴിമതി എന്നിവയെല്ലാമാണ് അഡോള്‍ഫസിനും കൂട്ടുപ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.