2016 നവംബറില്‍ നിരോധിച്ച നോട്ടുകള്‍ കൈമാറ്റം ചെയ്ത കേസില്‍ ആണ് റെയ്ഡ്. 

ബംഗളൂരു: കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ഡി. കെ. ശിവകുമാറുമായി അടുപ്പമുളളവരുടെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. 2016 നവംബറില്‍ നിരോധിച്ച നോട്ടുകള്‍ കൈമാറ്റം ചെയ്ത കേസില്‍ ആണ് റെയ്ഡ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബംഗളൂരു, രാമനാഗര, കനകപുരം എന്നിവിടങ്ങളില്‍ ആണ് പരിശോധന. റെയ്ഡ് കേന്ദ്രസര്‍ക്കാര്‍ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്ന ശിവകുമാറിന്‍റെ ആരോപണത്തിന് പിന്നാലെയാണ് ഇത്തരത്തില്‍ സിബിഐ റെയ്ഡ്.

അതേസമയം, റെയ്ഡ് ബിജെപി സര്‍ക്കാരിന്‍റെ പ്രതികാര നടപടി എന്ന് ഡി കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ കുതിരക്കച്ചവട ശ്രമങ്ങളെ പ്രതിരോധിച്ചു കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസ്സ് –ജെഡിഎസ് സഖ്യ ഗവണ്‍മെന്‍റ് രൂപീകരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നേതാവാണ് ഡി കെ ശിവകുമാര്‍.