കാര്‍ത്തി ചിദംബരം സഹകരിക്കുന്നില്ല; നുണപരിശോധന വേണമെന്ന് സിബിഐ

First Published 7, Mar 2018, 6:39 PM IST
CBI wants Karti Chidambaram to undergo narco test
Highlights
  • നുണപരിശോധന വേണമെന്ന് സിബിഐ ആവശ്യം
  • ദില്ലി കോടതിയിൽ സിബിഐ അപേക്ഷ നൽകി
  • കാര്‍ത്തി ചിദംബരം സഹകരിക്കുന്നില്ലെന്ന് സിബിഐ

ദില്ലി: ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ ദില്ലി കോടതിൽ അപേക്ഷ നൽകി. അന്വേഷണവുമായി കാര്‍ത്തി ചിദംബരം സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നുണപരിശോധന വേണമെന്ന് കോടതി ആവശ്യപ്പെടുന്നത്.

കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് 9വരെ കോടതി സിബിഐ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഒമ്പതിന് കാര്‍ത്തി ചിദംബരത്തെ വീണ്ടും കോടതിയിൽ ഹാജരാക്കും. കാര്‍ത്തി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയും കോടതി മാര്‍ച്ച് 9ന് പരിഗണിക്കുന്നുണ്ട്. കേസിൽ പി.ചിദംബരത്തെയും സിബിഐ ചോദ്യം ചെയ്തേക്കും.

ചിദംബരം ധനമന്ത്രിയായിരിക്കെ നടപ്പാക്കിയ സ്വര്‍ണ്ണ ഇറക്കുമതി നയത്തിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഐ.എന്‍.എക്‌സ്. മീഡിയ നിക്ഷേപ കേസില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്.  പത്തു വര്‍ഷം പഴക്കമുള്ള കേസാണിത്.

 

 

 

 

 

loader