പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു പരീക്ഷ റദ്ദാക്കാന്‍ സാധ്യത

തിരുവനന്തപുരം: ഇന്നത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു. അക്കൗണ്ടൻസി പരീക്ഷയുടെ ചോദ്യപ്പേപ്പർ ആണ് ചോർന്നത്. പരീക്ഷാ പേപ്പര്‍ വാട്‌സ്ആപ്പിലൂടെ ചോർന്നതായാണ് റിപ്പോർട്ട്. കെമിസ്ട്രി പേപ്പർ ചോർന്നതായും നേരത്തെ പരാതി ഉയർന്നിരുന്നു. ഇതോടെ അക്കൗണ്ടന്‍സി പരീക്ഷ റദ്ദാക്കാന്‍ സാധ്യത. 

അതേസമയം ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് സിബിഎസ്‍ഇ അധികൃതര്‍ അറിയിച്ചു. പരീക്ഷ അട്ടിമറിക്കാൻ ചിലർ ശ്രമിച്ചുവെന്നും വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.