പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം: വിദേശത്ത് പുന:പരീക്ഷയില്ല

First Published 31, Mar 2018, 3:32 AM IST
cbse question paper leak
Highlights
  • ചോദ്യപേപ്പര്‍ ചോര്‍ന്നത് ഇന്ത്യയില്‍ മാത്രമായതിനാല്‍ വിദേശത്ത് പുനഃപരീക്ഷ നടത്തേണ്ടതില്ലെന്നാണ് സി.ബി.എസ്.ഇ അധികൃതരുടെ തീരുമാനം

റിയാദ്; സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അവസാനമായതിന്റെ ആശ്വാസത്തിലാണ് പ്രവാസി വിദ്യാര്‍ത്ഥികള്‍. ചോദ്യപേപ്പര്‍ ചോര്‍ന്നത് ഇന്ത്യയില്‍ മാത്രമായതിനാല്‍ വിദേശത്ത് പുനഃപരീക്ഷ നടത്തേണ്ടതില്ലെന്നാണ് സി.ബി.എസ്.ഇ അധികൃതരുടെ തീരുമാനം. 

ഇന്ത്യയില്‍ പന്ത്രണ്ടാം ക്ലാസ് എക്കണോമിക്‌സ് പുനഃപരീക്ഷ ഏപ്രില്‍ 25-നാണ് നടക്കുക. പത്താം ക്ലാസ്
പുനഃപരീക്ഷ ദില്ലിയിലും ഹരിയാനയിലും മാത്രമായിരിക്കും. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പരീക്ഷാ കണ്‍ട്രോളറടക്കം മുപ്പത്തിലേറെ പേരെ പോലീസ് ഇതുവരെയായി ചോദ്യം ചെയ്തിട്ടുണ്ട്.
 

loader