മുണ്ടക്കയം: കാണാതായ ജസ്നയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മുണ്ടക്കയം ബസ് സ്റ്റാൻഡിലെ കടയിൽ നിന്നാണ് ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയത്. എന്നാൽ ഇത് ജസ്ന തന്നെയാണോ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല.