തിരുവനന്തപുരം: നെടുമങ്ങാട് എസ്ഐ സുനിലിനെ ബിജെപി പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഹർത്താൽ ദിവസം ആനാട് വച്ചാണ് അക്രമി സംഘം എസ്ഐയെ ആക്രമിച്ചത്. സ്വകാര്യ സ്ഥാപനം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.

പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പേരിൽ ഒരാളെ അക്രമി സംഘം മോചിപ്പിച്ചു. എസ്ഐയെ ആക്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.