Asianet News MalayalamAsianet News Malayalam

സൗദിയില്‍ മൊബൈൽ ഫോൺ കോംപ്ലക്സുകൾ വരുന്നു

Cell phone Saudization clarified
Author
First Published Jul 5, 2016, 6:30 PM IST

ജിദ്ദ: ഒരു മാസത്തിനുള്ളില്‍ സൗദിയിൽ 6 മൊബൈല്‍ ഫോണ്‍ കോംപളക്‌സുകള്‍  സ്ഥാപിക്കുമെന്ന് തൊഴില്‍ - സാമുഹ്യക്ഷേമ മന്ത്രാലയം . മൊബൈൽ ഫോൺ കടകളുടെ ആദ്യത്തെ സമുച്ചയം റിയാദിൽ ആയിരിക്കും തുറക്കുക.

മൊബൈല്‍ ഫോൺ വിപണന മേഖലയില്‍ സമ്പൂർണ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് രാജ്യത്തു മൊബൈൽ ഫോൺ കടകൾക്ക് മാത്രമായുള്ള ഷോപ്പിംഗ് കോംപളക്‌സുകള്‍ പണിയുന്നത്. വനിതകള്‍ക്കുമാത്രമായുള്ള സൗദിയിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ കോംപളക്‌സ് റിയാദിലെ ഗുര്‍നാദ സ്ട്ട്രീറ്റിലാണ് പണിയുന്നത്.

റിയാദില്‍ നാലും ജിദ്ദ, നജ്‌റാന്‍, തുടങ്ങിയ സ്ഥലങ്ങളിലും ഉടന്‍ വനിതകള്‍ക്കു മാത്രമായുള്ള മൊബൈല്‍ ഫോണ്‍ കോംപളക്‌സുകള്‍ ആരംഭിക്കും. സ്വദേശി വനിതകൾക്ക് ദീർഘകാലം ജോലിചെയ്യാൻ അനുയോജ്യമായ മേഖല ആയതിനാൽ ഈ മേഖലയിൽ മുതൽമുടക്കാൻ വനിതകൾ അടക്കം നിരവധി വ്യവസായികൾ മുന്നോട്ടുവരുന്നതായി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്‍ മുന്‍ഇം അല്‍ഷഹ്രി പറഞ്ഞു.

റിയാദിലെ വനിതാ മൊബൈല്‍ ഫോണ്‍ കോംപ്ലക്സില്‍ 40 കൗണ്ടറുകളുണ്ടാകും.  മൊബൈല്‍ ഫോണ്‍ വില്‍പനക്കു പുറമേ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള പ്രത്യേക കൗണ്ടറകളും ഇവിടെ സജ്ജീകരിക്കും.

Follow Us:
Download App:
  • android
  • ios