തിരുവനന്തപുരം: സെൻസർ ബോർഡ് തിരുവനന്തപുരം റീജിണൽ ഓഫീസർ സ്ഥാനത്തു നിന്ന് എ പ്രതിഭയെ മാറ്റി. അടിയന്തരാവസ്ഥയെ കുറിച്ചുള്ള ഡോക്യൂമെന്ററിക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് നടപടി.
ഡോക്യുമെന്‍ററിക്ക് അനുമതി നിഷേധിച്ചതിനെതിരെ ബിജെപി കേന്ദ്രത്തിനു പരാതി നൽകിയിരുന്നു. അടിയന്തരാവസ്ഥയ്ക്കും കോണ്‍ഗ്രസിനും എതിരായ ഉള്ളടക്കമുള്ള ഡോക്യുമെന്‍ററിക്ക് അനുമതി നിഷേധിച്ചത് സ്ഥാപിത താല്‍പര്യമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. അതേസമയം നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് പ്രതിഭ പ്രതികരിച്ചു.
