വിവാദങ്ങള്‍ക്കൊടുവില്‍ സനല്‍കുമാര്‍ ശശിധരന്‍റെ എസ് ദുര്‍ഗ തിയ്യറ്ററുകളിലേയ്ക്ക്. 'എസ്.ദുർഗ' സിനിമയ്ക്ക് സെൻസർ ബോർഡിന്‍റെ പ്രദർശനാനുമതി ലഭിച്ചു. എസ് എന്ന അക്ഷരത്തിന് ശേഷം ഗുണനചിഹ്നം പാടില്ലെന്ന് സെൻസർ ബോർഡ് ഉപാധിയോടെയാണ് പ്രദര്‍ശനാനുമതി നല്‍കിയത്. കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്‍റെ റിവൈസിങ് കമ്മിറ്റിയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. 

വ്യക്തമായ കാരണം കാണിക്കാതെയാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നേരത്തെ തന്നെ അനുമതി നിഷേധിച്ചത്. ഇതിനെതിരെ ചിത്രത്തിന്‍റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 

അനുമതിക്ക് വേണ്ടി സിനിമയുടെ പേര് സെക്‌സി ദുര്‍ഗയെന്നത് എസ് ദുര്‍ഗ എന്നാക്കിയിരുന്നു. ഗോവന്‍ ചIലച്ചിത്ര മേളയില്‍ ജൂറി അനുമതി നല്‍കിയിട്ടും പ്രദര്‍ശിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചില്ല. തുടര്‍ന്ന് സെന്‍സര്‍ ചെയ്ത് പകര്‍പ്പ് ജൂറി കണ്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. എന്നാല്‍ ജൂറിയുടെ അനുമതി ലഭിച്ച ശേഷം സെന്‍സര്‍ ബോര്‍ഡ് അനുമതി റദ്ദാക്കിയത് ദുരുദ്ദേശ്യപരമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു. 

ഗോവ ചലച്ചിത്ര മേളയിൽ നിനിനും ചിത്രം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ജൂറി അധ്യക്ഷൻ രാജിവെച്ചിരുന്നു. ഒടുവിൽ ഹൈക്കോടതി ഇടപടെലിലൂടെ സിനിമയെ ഉൾപ്പെടുത്തി. എന്നാൽ സിനിമ പ്രദർശിപ്പിക്കുന്നതിന് മുമ്പ് സെൻസർ ബോർഡ് പ്രദർശനാനുമതി റദ്ദാക്കുകയായിരുന്നു. ടൈറ്റിൽ കാർഡിൽ ചിഹ്നങ്ങൾ ഉപയോഗിച്ചുവെന്നായിരുന്നു കാരണം . അനുമതി കിട്ടാത്തതിനാൽ കേരള രാജ്യാന്തര മേളയിൽ സിനിമ പ്രദർശിപ്പിച്ചില്ല. സിനിമ ഉടൻ റിലീസ് ചെയ്യുമെന്ന് സൽകുമാർ ശശിധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.